---
title: "ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 103 നിയമലംഘനങ്ങള്‍ കണ്ടെത്തി"
english_title: "Inspection of business establishments in Qatar; 103 violations were found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/9771/inspection-of-business-establishments-in-qatar-103-violations-were-found"
published_at: "2021-11-10T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b19608b321_doha.jpg"
keywords: []
---

# ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 103 നിയമലംഘനങ്ങള്‍ കണ്ടെത്തി

> **Lead Summary:** **ദോഹ**: ഖത്തറില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 103 നിയമലംഘനങ്ങള്‍ കണ്ടെത്തി.

## Article Content

**ദോഹ**: ഖത്തറില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 103 നിയമലംഘനങ്ങള്‍ കണ്ടെത്തി.

ഒക്ടോബര്‍ മാസത്തിലെ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. വിലയില്‍ കൃത്രിമം നടത്തുന്നത് തടയുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ക്യാമ്പയിന്‍ നടത്തുന്നത്.

ഇംഗ്ലീഷിനൊപ്പം അറബിയില്‍ കൂടി ഇന്‍വോയിസുകള്‍ നല്‍കിയില്ല, ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണം അറബിയില്‍ നല്‍കിയില്ല, പഴങ്ങളുടെയും പച്ചക്കറികളുടെയും വിലനിലവാര ബുള്ളറ്റിന്‍ ലഭ്യമാക്കിയില്ല, തിരിച്ചു നല്‍കിയ ഉല്‍പ്പന്നത്തിന് യഥാസമയം റീഫണ്ട് നല്‍കിയില്ല എന്നിങ്ങനെയുള്ള വിവിധ നിയമ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴ ചുമത്തി. ചില സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/9771/inspection-of-business-establishments-in-qatar-103-violations-were-found)