---
title: "യു എ ഇയിലെ അജ്മാനിൽ വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം"
english_title: "A fire breaks out in a huge flat complex in Ajman, UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97766/a-fire-breaks-out-in-a-huge-flat-complex-in-ajman-uae"
published_at: "2023-02-17T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef76d82424f_fire.jpg"
keywords: []
---

# യു എ ഇയിലെ അജ്മാനിൽ വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം

> **Lead Summary:** **അജ്മാൻ:** യു എ ഇയിലെ അജ്മാനിൽ വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം. 25 നില കെട്ടിടമായ പേൾ ടവർ ബി 5 ലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പേൾ ടവർ ബി 5 ൽ താമസിക്കുന്നത്.

## Article Content

**അജ്മാൻ:** യു എ ഇയിലെ അജ്മാനിൽ വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം. 25 നില കെട്ടിടമായ പേൾ ടവർ ബി 5 ലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പേൾ ടവർ ബി 5 ൽ താമസിക്കുന്നത്.

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97766/a-fire-breaks-out-in-a-huge-flat-complex-in-ajman-uae)