---
title: "ഒമാനില്‍ ബസ് അപകടം; നാലുപേർ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്"
english_title: "Bus accident in Oman; Four people died and many others were injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97797/bus-accident-in-oman-four-people-died-and-many-others-were-injured"
published_at: "2023-02-17T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef938324781_OMN.jpg"
keywords: []
---

# ഒമാനില്‍ ബസ് അപകടം; നാലുപേർ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

> **Lead Summary:** **മസ്കത്ത്: **ഒമാനില്‍ ബസ് അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

## Article Content

**മസ്കത്ത്: **ഒമാനില്‍ ബസ് അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

മസ്‌കത്ത് ഗവർണറേറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

53 പേര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. നാല് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. യാത്രക്കാരില്‍ ഏഴ് പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. മറ്റ് 38 പേര്‍ക്ക് നിസാര പരിക്കുകളാണുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97797/bus-accident-in-oman-four-people-died-and-many-others-were-injured)