---
title: "സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‍കരിച്ചു"
english_title: "The body of a non-resident Malayali who died after being stabbed by a colleague was cremated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97817/the-body-of-a-non-resident-malayali-who-died-after-being-stabbed-by-a-colleague-was-cremated"
published_at: "2023-02-17T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efac7ac28ed_gcc.jpg"
keywords: []
---

# സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‍കരിച്ചു

> **Lead Summary:** **റിയാദ്**: സൗദി അറേബ്യയിലെ താമസസ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി.

## Article Content

**റിയാദ്**: സൗദി അറേബ്യയിലെ താമസസ്ഥലത്ത് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ച മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി.

ബന്ധുക്കളും സുഹൃത്തുക്കളും കമ്പനി അധികൃതരുമുൾപ്പടെ നിരവധി പേരുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്.

ഉച്ചയോടു കൂടി ജുബൈലിലെ പള്ളിയിൽ മയ്യിത്ത് നിസ്കാരം നിർവഹിച്ച ശേഷം അറീഫി ഏരിയയിലെ മഖ്ബറയിലേക്ക് കൊണ്ടുപോയി അടക്കം ചെയ്യുകയായിരുന്നു.

ജനുവരി 22-നാണ് മുഹമ്മദലി താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചത്. മുഹമ്മദലിയെ കുത്തിയ ശേഷം സ്വയം കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതി, ചെന്നൈ സ്വദേശി മഹേഷ് (45) ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

നാട്ടിലും പ്രവാസി സമൂഹത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ഇപ്പോഴും മൊഴി രേഖപെടുത്തലും അന്വേഷണവും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97817/the-body-of-a-non-resident-malayali-who-died-after-being-stabbed-by-a-colleague-was-cremated)