---
title: "ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി"
english_title: "The body of an expatriate Malayali who died of a heart attack in Dammam was buried in Tukhba"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97832/the-body-of-an-expatriate-malayali-who-died-of-a-heart-attack-in-dammam-was-buried-in-tukhba"
published_at: "2023-02-18T00:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efc984b45c0_death.jpg"
keywords: []
---

# ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി

> **Lead Summary:** **ഹൃ**ദയാഘാതം മൂലം ദമ്മാമിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി.

## Article Content

**ഹൃ**ദയാഘാതം മൂലം ദമ്മാമിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി.

തിരുവനന്തപുരം ചുള്ളാളം ഊരമോൻ പുറത്ത് വീട്ടിൽ പരേതനായ മൊയ്‌തീൻ കുഞ്ഞ് അബ്ബാസലിയുടെ മകൻ അൻവർ ഹുസൈൻ സഖാഫിയുടെ മൃതദേഹമാണ് വൻ ജനാവലിയുടെ സാനിധ്യത്തിൽ തുഖ്ബയിൽ ഖബറടക്കിയത്. കഴിഞ്ഞ പതിനാറ് വർഷമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

അൽ ഖോബാറിലെ കിംഗ് ഫഹദ് ഗ്രാന്റ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം തുഖ്ബയിൽ ഖബറടക്കിയത്.

ഉമർ സഅദി, സുബൈർ സഖാഫി, സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ, കോയ സഖാഫി എന്നിവർ ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹാരിസ് ജൗഹരി, സക്കീർ മാന്നാർ, സലിം പാലച്ചിറ, അഹമ്മദ് നിസാമി, നാസ് വക്കം എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97832/the-body-of-an-expatriate-malayali-who-died-of-a-heart-attack-in-dammam-was-buried-in-tukhba)