---
title: "പ്രശസ്ത എഴുത്തുകാരി സിതാരയുടെ ഭർത്താവ്  അബ്ദുള്‍ ഫഹിം ദുബായിൽ അന്തരിച്ചു"
english_title: "Famous Sitara's husband Abdul Fahim passed away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97985/famous-sitaras-husband-abdul-fahim-passed-away-in-dubai-new"
published_at: "2023-02-18T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ad541b583_death.jpg"
keywords: []
---

# പ്രശസ്ത എഴുത്തുകാരി സിതാരയുടെ ഭർത്താവ്  അബ്ദുള്‍ ഫഹിം ദുബായിൽ അന്തരിച്ചു

> **Lead Summary:** **ദുബായ്: **പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് 48 കാരനായ ഫഹിം അന്തരിച്ചത്. ഏറക്കുറെ 15 കൊല്ലത്തിലേറെയായി ഫഹിം പ്രവാസലോകത്തായിരുന്നു താമസിച്ചുവന്നത്.

## Article Content

**ദുബായ്: **പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് ഒ വി അബ്ദുള്‍ ഫഹിം അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് 48 കാരനായ ഫഹിം അന്തരിച്ചത്. ഏറക്കുറെ 15 കൊല്ലത്തിലേറെയായി ഫഹിം പ്രവാസലോകത്തായിരുന്നു താമസിച്ചുവന്നത്.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫഫിം. ഭാര്യ സിതാര ദുബായിയിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ചത്. പത്ത് ദിവസത്തിലേറെയായി ദുബായിയിലുള്ള സിതാര രണ്ട് ദിവസത്തിനുള്ളിൽ മടങ്ങാനിരിക്കെയാണ് വേദനിപ്പിക്കുന്ന വാർത്തയെത്തിയത്.

പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബയ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97985/famous-sitaras-husband-abdul-fahim-passed-away-in-dubai-new)