---
title: "ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ"
english_title: "A native of Kozhikode, who went missing from Dubai, is found dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/97987/a-native-of-kozhikode-who-went-missing-from-dubai-is-found-dead"
published_at: "2023-02-18T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0b011d26c8_death.jpg"
keywords: []
---

# ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ

> **Lead Summary:** **ദുബായ് : **ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര കൊയിലാണ്ടി സ്വദേശി പുത്തലത്ത്​ വീട്ടിൽ അമൽ സതീശാണ് മരിച്ചത്.

## Article Content

**ദുബായ് : **ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. വടകര കൊയിലാണ്ടി സ്വദേശി പുത്തലത്ത്​ വീട്ടിൽ അമൽ സതീശാണ് മരിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്. താമസിക്കുന്ന മുറിയില്‍നിന്ന് വൈകീട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ വന്നില്ല.ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.

റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്.

മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/97987/a-native-of-kozhikode-who-went-missing-from-dubai-is-found-dead)