---
title: "ഹൃദയാഘാതം മൂലം തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ടു"
english_title: "The passenger died of a heart attack and the flight was diverted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98249/the-passenger-died-of-a-heart-attack-and-the-flight-was-diverted"
published_at: "2023-02-19T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2574c26e91_Untitled-1.jpg"
keywords: []
---

# ഹൃദയാഘാതം മൂലം തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ടു

> **Lead Summary:** **ഹൃ**ദയാഘാതം മൂലം തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ടു. ദുബായില്‍ നിന്ന് ധാക്കയിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനമാണ് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. 59കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.

## Article Content

**ഹൃ**ദയാഘാതം മൂലം തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ടു. ദുബായില്‍ നിന്ന് ധാക്കയിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനമാണ് കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. 59കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.

ദുബായി-ധാക്ക FZ 523 വിമാനത്തില്‍ വച്ചാണ് അപ്രതീക്ഷിതമായി യാത്രക്കാരിലൊരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

മരിച്ചയാളുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്ന് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

മെഡിക്കല്‍ എമര്‍ജന്‍സി കാരണം ഈ മാസം ആദ്യം സിഡ്‌നിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം പെര്‍ത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ബ്രസ്സലിലേക്ക് പോകേണ്ട എമിറേറ്റ്‌സിന്റെ വിമാനം ഇറാഖി നഗരമായ എര്‍ബിലിലേക്ക് വഴിതിരിച്ചുവിട്ടതും ഈയടുത്താണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98249/the-passenger-died-of-a-heart-attack-and-the-flight-was-diverted)