---
title: "ദു​ബൈയില്‍ നിന്നെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി"
english_title: "The flight from Dubai made an emergency landing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98267/the-flight-from-dubai-made-an-emergency-landing"
published_at: "2023-02-20T00:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f26c322280f_air_india.jpg"
keywords: []
---

# ദു​ബൈയില്‍ നിന്നെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

> **Lead Summary:** **തിരുവനന്തപുരം : **ദു​ബൈയില്‍നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ ഐ.എക്സ്​ 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

## Article Content

**തിരുവനന്തപുരം : **ദു​ബൈയില്‍നിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ ഐ.എക്സ്​ 540ാം നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്‍റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.

ട്രാഫിക്​ കണ്‍ട്രോള്‍ ടവറില്‍ നിന്ന്​ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് സജ്ജീകരണങ്ങളൊരുക്കാൻ നിര്‍ദേശം നല്‍കി. വിമാനം റണ്‍വേയില്‍ മറ്റ് അപകടങ്ങളൊന്നും വരുത്തിയില്ല. 148 യാത്രക്കാരാണുണ്ടായിരുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98267/the-flight-from-dubai-made-an-emergency-landing)