---
title: "സൗദി അറേബ്യയിൽ ഇന്നു കൂടി കൊടും തണുപ്പ്; ശീത തരംഗത്തില്‍ ജാഗ്രത"
english_title: "Extreme cold in Saudi Arabia today; Cold wave caution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98330/extreme-cold-in-saudi-arabia-today-cold-wave-caution"
published_at: "2023-02-20T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f318e9b9fdb_soudhi.jpg"
keywords: []
---

# സൗദി അറേബ്യയിൽ ഇന്നു കൂടി കൊടും തണുപ്പ്; ശീത തരംഗത്തില്‍ ജാഗ്രത

> **Lead Summary:** **റിയാദ്**: തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു.

## Article Content

**റിയാദ്**: തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ കൊടും തണുപ്പായിരിക്കുമെന്നും എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി പറഞ്ഞു.

ഇത് ദൈർഘ്യമുള്ള ശീത തരംഗമാണ്. ഈ വർഷത്തെ ഒമ്പതാമത്തെ ശീത തരംഗമാണിത്. വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശീതക്കാറ്റ് അടിച്ചുവീശാൻ തുടങ്ങി.

വെള്ളി, ശനി ദിവസങ്ങളിൽ അത് പാരമ്യതയിലെത്തി. തിങ്കളാഴ്ച വരെ തുടരും. പിന്നീട് ഘട്ടം ഘട്ടമായി താപനില ഉയരും.

വടക്കൻ പ്രവിശ്യയിലും മധ്യപ്രവിശ്യയുടെ വടക്ക് ഭാഗത്തും മഞ്ഞു രൂപപ്പെടുന്നതിനാൽ താപനില ഒന്ന്, മൈനസ് ഒന്ന്, മധ്യപ്രവിശ്യയിലും ഹൈറേഞ്ചുകളിലും മൂന്നു മുതൽ ഒമ്പത്, കിഴക്കൻ പ്രവിശ്യയിലും മദീനയിലും അഞ്ചു മുതൽ 14, മക്കയിൽ 15 മുതൽ 20, ജിസാനിൽ 22 മുതൽ 24 വരെയുമായിരിക്കും താപനില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98330/extreme-cold-in-saudi-arabia-today-cold-wave-caution)