സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം

 സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം
Nov 10, 2021 02:07 PM | By Shalu Priya

റിയാദ് : സൗദി അറേബ്യ (Saudi Arabia) ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi rebels) ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് (Khamis Mushait) ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണമുണ്ടായത് (Drone attack). എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന (Saudi forces) ഡ്രോണ്‍ തകര്‍ത്തു.

അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ടും അറബ് സഖ്യസേന തകര്‍ത്തു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ കുവൈത്ത് അപലപിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കാനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടെന്നും കുവൈത്ത് അറിയിച്ചു. അതേസമയം അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു.

യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളുടെ 22 സൈനിക വാഹനങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായും അറബ് സഖ്യസേന അവകാശപ്പെട്ടു.

Yemeni Houthi militant group targets Saudi Arabia

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories