---
title: "സൗദി അറേബ്യയില്‍ രണ്ട് പേരെ കുത്തിക്കൊന്നയാളെ മക്ക പൊലീസ് പിടികൂടി"
english_title: "Makkah police arrested the man who stabbed two people in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98735/makkah-police-arrested-the-man-who-stabbed-two-people-in-saudi-arabia"
published_at: "2023-02-22T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5712b4ef57_police.jpg"
keywords: []
---

# സൗദി അറേബ്യയില്‍ രണ്ട് പേരെ കുത്തിക്കൊന്നയാളെ മക്ക പൊലീസ് പിടികൂടി

> **Lead Summary:** **റിയാദ്: **അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രതിയും അൾജീരിയക്കാരൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടു.

## Article Content

**റിയാദ്: **അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രതിയും അൾജീരിയക്കാരൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടു.

ഇയാളും സന്ദർശക വിസയിൽ എത്തിയതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും മക്ക പൊലീസ് വ്യക്തമാക്കി. രണ്ടു പേരെയും ഹോട്ടലിൽ വെച്ച് ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ പിടികൂടിയത്. കുത്തേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‍തതായും മക്ക പൊലീസ് പറഞ്ഞു. മക്കയിലെ ഒരു ഹോട്ടലിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98735/makkah-police-arrested-the-man-who-stabbed-two-people-in-saudi-arabia)