---
title: "ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവ്വീസ്"
english_title: "Free bus service from Haramain Railway Station to Makkah Masjid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98742/free-bus-service-from-haramain-railway-station-to-makkah-masjid"
published_at: "2023-02-22T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f57a1fb99ec_bus.jpg"
keywords: []
---

# ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവ്വീസ്

> **Lead Summary:** **റിയാദ്: **മക്ക, മദീന പള്ളികളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിൽ മക്ക സ്റ്റേഷനിലെത്തുന്നവർക്ക് അവിടെ നിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തി.

## Article Content

**റിയാദ്: **മക്ക, മദീന പള്ളികളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിൽ മക്ക സ്റ്റേഷനിലെത്തുന്നവർക്ക് അവിടെ നിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തി.

പള്ളിയിൽനിന്ന് തിരികെ ഹറമൈൻ സ്റ്റേഷനിലേക്കും സർവീസുണ്ട്. തീർത്തും സൗജന്യമായ ഈ ബസ് സർവ്വീസ് എല്ലായിപ്പോഴുമുണ്ടാകും. മദീനക്കും മക്കക്കുമിടയിൽ ട്രെയിൻ യാത്രക്ക് രണ്ട് മണിക്കൂർ 20 മിനുട്ട് ദൈർഘ്യമാണുള്ളത്.

മൂന്നൂർ കിലോമീറ്ററാണ് ദൂരം. മക്കയിൽ ഉംറ നിർവ്വഹിച്ച ശേഷം മദീനയിലേക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. മദീനയിലെ പ്രവാചക പള്ളിയിൽ പ്രർത്ഥനയും അവിടെ പ്രവാചകന്റെ ഖബറിടത്തിലും മറ്റ് ചരിത്ര സ്ഥലങ്ങളിലും സന്ദർശനവും പൂർത്തിയാക്കി ഇതേ ട്രെയിനിൽ മക്കയിലേക്ക് മടങ്ങാനുമാവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98742/free-bus-service-from-haramain-railway-station-to-makkah-masjid)