---
title: "ശ്ര​ദ്ധി​ക്കു​ക; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നേ​ര​ത്തേ എ​ത്ത​ണം"
english_title: "Pay attention; Arrive at the airport early"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98789/pay-attention-arrive-at-the-airport-early"
published_at: "2023-02-22T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5b35f08314_plaine.jpg"
keywords: []
---

# ശ്ര​ദ്ധി​ക്കു​ക; വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നേ​ര​ത്തേ എ​ത്ത​ണം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** അ​വ​ധി​ക്കാ​ല തി​ര​ക്ക് മു​ന്നി​ൽ ക​ണ്ട് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ വി​വി​ധ മു​ന്നൊ​രു​ക്കം സ്വീ​ക​രി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​നാ​ണ് ക്ര​മീ​ക​ര​ണം.

## Article Content

**കു​വൈ​ത്ത് സി​റ്റി:** അ​വ​ധി​ക്കാ​ല തി​ര​ക്ക് മു​ന്നി​ൽ ക​ണ്ട് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ വി​വി​ധ മു​ന്നൊ​രു​ക്കം സ്വീ​ക​രി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​നാ​ണ് ക്ര​മീ​ക​ര​ണം.

ഇ​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ അ​വ​ധി​ ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തിൽ നേ​ര​ത്തേ എ​ത്ത​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹാ​ഷി​മി അ​റി​യി​ച്ചു. സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കും.

ദേ​ശീ​യ​ദി​ന അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 2,66,000 യാ​ത്ര​ക്കാ​ർ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​ര​ക്ക് വ​ർ​ധി​ച്ച​തി​നെ തു​ട​ർന്ന് ദു​ബൈ, ല​ണ്ട​ൻ, ന​ജാ​ഫ്, ഇ​സ്തം​ബൂ​ൾ, ​കൈ​റോ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വി​മാ​ന സ​ർവി​സു​ക​ൾ ഏ​ർപ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​നാ​യി ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ​താ​യി ഡി.​ജി.​സി.​എ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98789/pay-attention-arrive-at-the-airport-early)