---
title: "മയക്കുമരുന്ന് ലഹരിയില്‍ ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ വിദേശിക്ക് ശിക്ഷ വിധിച്ചു"
english_title: "A foreigner who jumped into the Dubai Water Canal while under the influence of drugs was sentenced to death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98829/a-foreigner-who-jumped-into-the-dubai-water-canal-while-under-the-influence-of-drugs-was-sentenced-to-death"
published_at: "2023-02-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5d5023671c_dubai.jpg"
keywords: []
---

# മയക്കുമരുന്ന് ലഹരിയില്‍ ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ വിദേശിക്ക് ശിക്ഷ വിധിച്ചു

> **Lead Summary:** **ദുബൈ**: ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ യുവാവിനെ മറൈന്‍ പട്രോള്‍ വിഭാഗം രക്ഷപ്പെടുത്തി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തയാതോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

## Article Content

**ദുബൈ**: ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ യുവാവിനെ മറൈന്‍ പട്രോള്‍ വിഭാഗം രക്ഷപ്പെടുത്തി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തയാതോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

34 വയസുകാരനായ വിദേശ പൗരനാണ് കേസില്‍ ശിക്ഷക്കപ്പെട്ടത്. യുഎഇ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരമുള്ള ഷെഡ്യൂള്‍ അഞ്ചിലും എട്ടിലും ഉള്‍പ്പെടുന്ന ലഹരി പദാര്‍ത്ഥങ്ങളാണ് യുവാവ് ഉപയോഗിച്ചിരുന്നതെന്ന് ക്രിമിനല്‍ ലബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലഹരി ഉപയോഗിച്ച കാര്യം പ്രതി നിഷേധിച്ചു. തനിക്ക് ചില മാനസിക രോഗങ്ങളുണ്ടെന്നും അതിന്റെ ചികിത്സയുടെ ഭാഗമായാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതെന്നും ഇയാള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചില്ല.

ഇതോടെ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98829/a-foreigner-who-jumped-into-the-dubai-water-canal-while-under-the-influence-of-drugs-was-sentenced-to-death)