---
title: "വേശ്യാവൃത്തിയും സാദാചാര വിരുദ്ധ പ്രവൃത്തികളും; പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി"
english_title: "Prostitution and immoral acts; Many expatriates were arrested during the inspection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/98991/prostitution-and-immoral-acts-many-expatriates-were-arrested-during-the-inspection"
published_at: "2023-02-23T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6d7740ac6b_gcc.jpg"
keywords: []
---

# വേശ്യാവൃത്തിയും സാദാചാര വിരുദ്ധ പ്രവൃത്തികളും; പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായതിന്റെ പേരില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായതിന്റെ പേരില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി.

രാജ്യത്തെ പബ്ലിക് മോറല്‍സ് ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫികിങ് വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിരവധിപ്പേരെ പിടികൂടിയത്.

വിവിധ രാജ്യക്കാരായ സ്‍ത്രീകളും പുരുഷന്മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനകളില്‍ പറയുന്നു. ഹവല്ലി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം അധികൃതര്‍ റെയ്ഡ് നടത്തിയത്.

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. സദാചാര നിയമ ലംഘനങ്ങള്‍, വ്യഭിചാരം, പെണ്‍വാണിഭം തുടങ്ങിയ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/98991/prostitution-and-immoral-acts-many-expatriates-were-arrested-during-the-inspection)