വോട്ട് പാഴാക്കാത്ത മലയാളി പ്രവാസികള്‍; വോട്ടുചെയ്ത പ്രവാസികളില്‍ 99.72 ശതമാനവും മലയാളികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പ്രവാസി വോട്ടര്‍മാരില്‍ 99.72 ശതമാനം പേരും മലയാളികള്‍. വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തി വോട്ട് ചെയ്ത 25,606 പ്രവാസി വോട്ടര്‍മാരില്‍ 25,534 പേരും മലയാളി പ്രവാസികളാണ്.

Loading...

രണ്ടാംസ്ഥാനത്തെത്തിയ പഞ്ചാബില്‍ വോട്ട് ചെയ്യാനെത്തിയത് 33 പേരാണ്. 1523 പ്രവാസി വോട്ടര്‍മാരാണ് പഞ്ചാബിലുള്ളത്. കര്‍ണാടകം (16), ഉത്തര്‍പ്രദേശ് (6), രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര (അഞ്ച് വീതം), ചണ്ഡീഗഢ്, ഗോവ (ഒന്ന് വീതം) എന്നിങ്ങനെയാണ് വോട്ടിങ് നില.

പ്രവാസി മലയാളിവോട്ടര്‍മാരില്‍ 24,396 പുരുഷന്മാരും 1,138 സ്ത്രീകളും വോട്ട് ചെയ്യാനെത്തി. കേരളത്തില്‍നിന്നുള്ള 14 പ്രവാസി ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആരും എത്തിയില്ല. രാജ്യത്ത് മൊത്തം 99,807 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,651 പേരും മലയാളികളാണ് (88 ശതമാനം).

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *