---
title: "മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി "
english_title: "Malayali youth passed away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99141/malayali-youth-passed-away-in-uae"
published_at: "2023-02-23T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f75dd2510f0_death_gcc.jpg"
keywords: []
---

# മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി 

> **Lead Summary:** **ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ ആണ് മരിച്ചത്.

## Article Content

**ദുബൈ: **മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ ആണ് മരിച്ചത്.

പിതാവ് - സലീം. മാതാവ് - റംല. ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബൈ പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു.

നസീര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99141/malayali-youth-passed-away-in-uae)