---
title: "അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വനിതാ ബോഡി ബില്‍ഡര്‍ പിടിയിൽ"
english_title: "Female bodybuilder arrested for posting obscene pictures on social media"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99154/female-bodybuilder-arrested-for-posting-obscene-pictures-on-social-media"
published_at: "2023-02-23T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77413882c2_gcc.jpg"
keywords: []
---

# അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വനിതാ ബോഡി ബില്‍ഡര്‍ പിടിയിൽ

> **Lead Summary:** **മനാമ**: അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.

## Article Content

**മനാമ**: അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്.

പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്‍തതിനുമാണ് ലോവര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്‍തുവെന്നും മാന്യതയ്ക്ക് വിരുദ്ധമെന്ന് കണക്കാക്കാവുന്ന ചിത്രങ്ങളുും കമന്റുകളും പോസ്റ്റ് ചെയ്‍തുവെന്നും കോടതി വിധിയില്‍ പറയുന്നു.

യുവതി കുറ്റക്കാരിയാണെന്നതിന് മതിയായ തെളിവുകള്‍ കോടതിക്ക് ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തിരുന്ന ചിത്രങ്ങളും നീക്കം ചെയ്‍തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99154/female-bodybuilder-arrested-for-posting-obscene-pictures-on-social-media)