---
title: "റ​മ​ദാ​നി​ൽ കു​വൈ​ത്തിൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ല്ല"
english_title: "There are no online classes in Kuwait during Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99165/there-are-no-online-classes-in-kuwait-during-ramadan"
published_at: "2023-02-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77dd8a3cc3_online_class.jpg"
keywords: []
---

# റ​മ​ദാ​നി​ൽ കു​വൈ​ത്തിൽ ഓ​ൺ​ലൈ​ൻ ക്ലാ​സി​ല്ല

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി:** റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​മെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ലോ​വ​ര്‍ പ്രൈ​മ​റി ക്ലാ​സു​ക​ള്‍ 9.30ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കും പ്രൈ​മ​റി- മി​ഡി​ൽ- ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ള്‍ 1.30നും ​അ​വ​സാ​നി​ക്കും.

നേ​ര​ത്തെ റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ലും കോ​ള​ജ്, യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് ന​ട​ത്ത​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഒ​രേ സ​മ​യ​ത്ത് ക​ഴി​യു​ന്ന​തി​നാ​ല്‍ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് റോ​ഡു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99165/there-are-no-online-classes-in-kuwait-during-ramadan)