---
title: "അപകടത്തെതുടർന്ന്​ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു "
english_title: "The expatriate Malayali who was being treated due to the accident died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99316/the-expatriate-malayali-who-was-being-treated-due-to-the-accident-died-new-new"
published_at: "2023-02-24T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f876e2f1519_death.jpg"
keywords: []
---

# അപകടത്തെതുടർന്ന്​ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **സുഹാർ: **അപകടത്തെതുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ആണ്​ റുസ്താഖിൽ മരിച്ചത്​.

## Article Content

**സുഹാർ: **അപകടത്തെതുടർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ആണ്​ റുസ്താഖിൽ മരിച്ചത്​.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്​താക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്​ മരണം.

പത്തു വർഷമായി ഒമാനിലുണ്ട്.പിതാവ്​: സദാശിവൻ നായർ. മാതാവ്​: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കൾ: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99316/the-expatriate-malayali-who-was-being-treated-due-to-the-accident-died-new-new)