---
title: "ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു "
english_title: "malayali dead in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99618/malayali-dead-in-bahrain-new"
published_at: "2023-02-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9f57cee728_DEATH_BEHRAIN.jpg"
keywords: []
---

# ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു 

> **Lead Summary:** **ബഹ്‌റൈൻ: **ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്.

## Article Content

**ബഹ്‌റൈൻ: **ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്.

ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മേര്‍ച്ചയിറിയിലേക്ക് മാറ്റി.

മറ്റു നടപടിക്രമങ്ങള്‍ ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99618/malayali-dead-in-bahrain-new)