ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി അന്തരിച്ചു
Nov 10, 2021 10:44 PM | By Shalu Priya

മസ്‌കറ്റ് :  ഇന്ത്യന്‍ ഹോക്കി(hockey) ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി(Saiyed Ali Sibtain Naqvi) (89) ഒമാനില്‍(Oman) അന്തരിച്ചു. മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന നഖ്‌വി ഇന്ന് രാവിലെ മസ്കറ്റിലാണ് (Muscat)മരണമടഞ്ഞത്.

1982-ല്‍ രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഒമാനിലെത്തിയ സയ്യിദ് നഖ്‌വി, പിന്നീട് 39 വര്‍ഷം ഒമാനില്‍ തുടരുകയായിരുന്നു. ഒമാനില്‍ ഹോക്കി പുനരുജ്ജീവിപ്പിക്കുകയും രാജ്യത്ത് ഒളിമ്പിക് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. 1973-75ലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, 1978-79ലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം 1982ല്‍ ഒമാനിന്റെ ദേശീയ ഹോക്കി ടീം എന്നീ ടീമുകളുടെ പരിശീലകനായും 18 വര്‍ഷം ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാങ്കേതിക ഉപദേഷ്ടാവുമായിരുന്നു അന്തരിച്ച സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി.

1984 മുതല്‍ 2002 വരെ സയ്യിദ് നഖ്‌വി അഞ്ച് ഒളിമ്പിക്‌സുകളുടെ ഉപദേഷ്ടാവായും ഒമാന്‍ ഒളിമ്പിക് കമ്മിറ്റിയില്‍ രണ്ട് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. 'ഇന്ത്യന്‍ പുരുഷ-വനിത ഹോക്കി ടീമിന്റെയും ഒമാന്‍ ഹോക്കി ടീമിന്റെയും പരിശീലകനായി സേവനമനുഷ്ഠിച്ച, കായിക രംഗത്ത് വളരെ പ്രിയപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സയ്യിദ് നഖ്‌വിയെന്ന്' മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു. ഒമാന്‍ സമയം വൈകിട്ട് 4.30 ഓടെ മൃതദേഹം ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Indian hockey legend Syed Ali Sibtain Naqvi has passed away

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories