---
title: "വിസ പിഴ ഒഴിവാക്കാൻ ക്യാമ്പ്​; ആദ്യ ഘട്ടം അവസാനിച്ചു  "
english_title: "Camp to avoid visa penalty; The first phase is over"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99661/camp-to-avoid-visa-penalty-the-first-phase-is-over"
published_at: "2023-02-25T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa22f9153de_uae.jpg"
keywords: []
---

# വിസ പിഴ ഒഴിവാക്കാൻ ക്യാമ്പ്​; ആദ്യ ഘട്ടം അവസാനിച്ചു  

> **Lead Summary:** **ദുബൈ: **വിസ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ്​ (ജി.ഡി.ആർ.എഫ്​.എ) സംഘടിപ്പിച്ച ക്യാമ്പിന്‍റെ ആദ്യ ഘട്ടം സമാപിച്ചതായി അധികൃതർ അറിയിച്ചു.

## Article Content

**ദുബൈ: **വിസ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ്​ (ജി.ഡി.ആർ.എഫ്​.എ) സംഘടിപ്പിച്ച ക്യാമ്പിന്‍റെ ആദ്യ ഘട്ടം സമാപിച്ചതായി അധികൃതർ അറിയിച്ചു.

അടുത്ത ഘട്ടം സംബന്ധിച്ച തീയതിയും സ്ഥലവും പിന്നീട്​ അറിയിക്കുമെന്നും ജി.ഡി.ആർ.എഫ്​.എ അധികൃതർ വ്യക്​തമാക്കി.

നേരത്തെ, 25 മുതൽ 27 വരെ ക്യാമ്പുണ്ടായിരിക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, പുതിയ നിർദ്ദേശം അനുസരിച്ച്​ 26, 27 തീയതികളിലെ ക്യാമ്പിന്​ പകരം മറ്റൊരു ദിവസമായിരിക്കും നടത്തുക. ദുബൈ ദേര സിറ്റി സെന്‍ററിൽ നടന്ന ക്യാമ്പിലേക്ക്​ പതിനായിരങ്ങളാണ്​ ഒഴുകിയെത്തിയത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99661/camp-to-avoid-visa-penalty-the-first-phase-is-over)