---
title: "ഹൃദയാഘാതം മൂലം എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി"
english_title: "A native of Ernakulam passed away in Jisan due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99667/a-native-of-ernakulam-passed-away-in-jisan-due-to-a-heart-attack"
published_at: "2023-02-25T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa25ea572a0_gaa.jpg"
keywords: []
---

# ഹൃദയാഘാതം മൂലം എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി

> **Lead Summary:** **ജിസാൻ**: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി.

## Article Content

**ജിസാൻ**: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ജിസാനിൽ നിര്യാതനായി.

ജിസാൻ ഈദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ പാലത്തുരുത് സ്വദേശി അബ്ദുറഹ്‌മാന്റേയും സുഹറയുടെയും മകൻ മുഹമ്മദ് റാഫി നജാർക്കൽ (56) ആണ് മരിച്ചത്.

ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ ഖബറടക്കും.

മരുമകൻ നിസാറും ഈദാബി ഏരിയ കെ.എം.സി.സി കമ്മിറ്റി അംഗങ്ങളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99667/a-native-of-ernakulam-passed-away-in-jisan-due-to-a-heart-attack)