---
title: "ലുലുവിൽ ലോക ഭക്ഷ്യമേളക്ക് തുടക്കം"
english_title: "Lulu's World Food Fair kicks off"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99867/lulus-world-food-fair-kicks-off"
published_at: "2023-02-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb6559a1e19_lulu_pic.jpg"
keywords: []
---

# ലുലുവിൽ ലോക ഭക്ഷ്യമേളക്ക് തുടക്കം

> **Lead Summary:** **മ​നാ​മ: **ലു​ലു​വി​ൽ ലോ​ക ഭ​ക്ഷ്യ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രു​പ്‌​വാ​ല സ​ന്നി​ഹി​ത​നാ​യി​രു​ന്നു.ബ​ഹ്‌​റൈ​നി​ലെ വി​ശി​ഷ്ട വി​ഭ​വ​ങ്ങ​ൾ മു​ത​ൽ താ​യ്, ഇ​ന്ത്യ​ൻ, അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ്, ഫി​ലി​പ്പി​നോ വി​ഭ​വ​ങ്ങ​ൾ വ​രെ മേ​ള​യി​ൽ ആ​സ്വ​ദി​ക്കാം.

## Article Content

**മ​നാ​മ: **ലു​ലു​വി​ൽ ലോ​ക ഭ​ക്ഷ്യ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രു​പ്‌​വാ​ല സ​ന്നി​ഹി​ത​നാ​യി​രു​ന്നു.ബ​ഹ്‌​റൈ​നി​ലെ വി​ശി​ഷ്ട വി​ഭ​വ​ങ്ങ​ൾ മു​ത​ൽ താ​യ്, ഇ​ന്ത്യ​ൻ, അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ്, ഫി​ലി​പ്പി​നോ വി​ഭ​വ​ങ്ങ​ൾ വ​രെ മേ​ള​യി​ൽ ആ​സ്വ​ദി​ക്കാം.

ആ​ഫ്രി​ക്ക, ശ്രീ​ല​ങ്ക അ​ട​ക്കം 20 രാ​ജ്യ​ങ്ങ​ളി​ലെ പാ​ച​ക​രീ​തി​ക​ളും രു​ചി​ക​ളും ആ​സ്വ​ദി​ക്കാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​തെ​ന്ന് ലു​ലു അ​റി​യി​ച്ചു. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സാ​ഹാ​രം തു​ട​ങ്ങി ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ വ​രെ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ മേ​ള​യി​ൽ ല​ഭി​ക്കും.

യു.​കെ​യി​ൽ​നി​ന്ന് ഷെ​ഫ് ജോ​മോ​ൻ കു​ര്യാ​ക്കോ​സ്, ബ​ഹ്‌​റൈ​നി​ലെ പ്ര​സി​ദ്ധ ഷെ​ഫു​മാ​രാ​യ അ​ല, യൂ​സി​ഫ് സൈ​ന​ൽ എ​ന്നി​വ​രും ലു​ലു ബ​ഹ്റൈ​ൻ ഹെ​ഡ് ഷെ​ഫ് സു​രേ​ഷു​മാ​ണ് മേ​ള ന​യി​ക്കു​ന്ന​ത്. മേ​ള​യി​ൽ ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ലു​ലു​വി​ന്റെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കും. 27ന് ​ന​ടി ഹ​ണി റോ​സ് മേ​ള​യി​ലെ​ത്തും. മേ​ള മാ​ർ​ച്ച് എ​ട്ടു വ​രെ​യാ​യി​രി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99867/lulus-world-food-fair-kicks-off)