---
title: "അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി ആ​രോ​ഗ്യ കേ​ന്ദ്രങ്ങൾ ​"
english_title: "Health centers provide service even on holidays."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99869/health-centers-provide-service-even-on-holidays"
published_at: "2023-02-26T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb6836a3ae4_kuwiat.jpg"
keywords: []
---

# അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി ആ​രോ​ഗ്യ കേ​ന്ദ്രങ്ങൾ ​

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ദേ​ശീ​യ​ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ. ‍പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ണ്ട ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ആ​രോ​ഗ്യ​സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ദേ​ശീ​യ​ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ. ‍പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ണ്ട ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ആ​രോ​ഗ്യ​സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

ഞാ​യ​റാ​ഴ്ച​യും രാ​ജ്യ​ത്തെ 29 പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​അ​ബ്ദു​ള്ള അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

അ​മീ​രി ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി ഡെ​ന്റ​ൽ ക്ലി​നി​ക് എ​ല്ലാ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ൽ സ​ന​ദ് പ​റ​ഞ്ഞു. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99869/health-centers-provide-service-even-on-holidays)