---
title: "സ​ഞ്ചാ​രി​ക​ളു​​മാ​യി വീ​ണ്ടും ക്രൂ​സ് ക​പ്പ​ൽ"
english_title: "Cruise ship with tourists again"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99907/cruise-ship-with-tourists-again"
published_at: "2023-02-26T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fba387af769_doha_.jpg"
keywords: []
---

# സ​ഞ്ചാ​രി​ക​ളു​​മാ​യി വീ​ണ്ടും ക്രൂ​സ് ക​പ്പ​ൽ

> **Lead Summary:** **ദോ​ഹ:** ക്രൂ​സ് ക​പ്പ​ൽ സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി ​മെ​യി​ൻ ഷി​ഫ് ക​പ്പ​ൽ ദോ​ഹ തീ​ര​ത്ത​ണ​ഞ്ഞു. 2532 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യാ​ണ് ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഖ​ത്ത​റി​ലെ​ത്തി​യ​ത്. 914 ജീ​വ​ന​ക്കാ​രു​മു​ണ്ട്. ഏ​താ​നും ദി​വ​സം ദോ​ഹ തീ​ര​ത്ത് ത​ങ്ങു​ന്ന ക​പ്പ​ൽ, പി​ന്നീ​ട് അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങും.

## Article Content

**ദോ​ഹ:** ക്രൂ​സ് ക​പ്പ​ൽ സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി ​മെ​യി​ൻ ഷി​ഫ് ക​പ്പ​ൽ ദോ​ഹ തീ​ര​ത്ത​ണ​ഞ്ഞു. 2532 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യാ​ണ് ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഖ​ത്ത​റി​ലെ​ത്തി​യ​ത്. 914 ജീ​വ​ന​ക്കാ​രു​മു​ണ്ട്. ഏ​താ​നും ദി​വ​സം ദോ​ഹ തീ​ര​ത്ത് ത​ങ്ങു​ന്ന ക​പ്പ​ൽ, പി​ന്നീ​ട് അ​ടു​ത്ത ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങും.

656 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ദോ​ഹ​യി​ൽ നി​ന്നും ഈ ​സം​ഘ​ത്തി​നൊ​പ്പം ചേ​രും.295 മീ​റ്റ​ർ നീ​ള​വും, 35.8 മീ​റ്റ​ർ വീ​തി​യു​മു​ള്ള ക​പ്പ​ലി​ന് എ​ട്ട് മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. ര​ണ്ടു ദി​വ​സം മു​മ്പാ​യി​രു​ന്നു എം.​എ​സ്.​സി വേ​ൾ​ഡ് യൂ​റോ​പ 5600ലേ​റെ സ​ഞ്ചാ​രി​ക​ളും 2000ത്തോ​ളം ജീ​വ​ന​ക്കാ​രു​മാ​യി ദോ​ഹ തീ​ര​ത്ത് എ​ത്തി​യ​ത്.

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ സ​മാ​പി​ച്ച​തി​നു പി​ന്നാ​ലെ, ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ് ക്രൂ​സ് ക​പ്പ​ൽ സീ​സ​ൺ ആ​രം​ഭി​ച്ച​ത്. ഏ​പ്രി​ൽ വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ക്രൂ​സ് സീ​സ​ണി​ൽ 58​ഓ​ളം ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ തീ​ര​ത്ത് അ​ണ​യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99907/cruise-ship-with-tourists-again)