---
title: "സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം"
english_title: "Work visa restrictions in Saudi Arabia; Employment contract mandatory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/9991/work-visa-restrictions-in-saudi-arabia-employment-contract-mandatory"
published_at: "2021-11-11T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618c8f03bb596_.jpg"
keywords: []
---

# സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം

> **Lead Summary:** **റിയാദ്**: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

## Article Content

**റിയാദ്**: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്.

തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/9991/work-visa-restrictions-in-saudi-arabia-employment-contract-mandatory)