---
title: "മൈ ​സേ​ഫ്റ്റി ഇ​ൻ ദ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ്; ഇ​ന്‍റ​ർ​നെ​റ്റ് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു "
english_title: "My Safety in the Digital World; Organized Internet Awareness"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99921/my-safety-in-the-digital-world-organized-internet-awareness"
published_at: "2023-02-27T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc09a9a1a30_bothavalkkaranm.jpg"
keywords: []
---

# മൈ ​സേ​ഫ്റ്റി ഇ​ൻ ദ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ്; ഇ​ന്‍റ​ർ​നെ​റ്റ് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ:** ചൈ​ൽ​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ലോ​ക സു​ര​ക്ഷി​ത ഇ​ന്‍റ​ർ​നെ​റ്റ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു .

## Article Content

**ഷാ​ർ​ജ:** ചൈ​ൽ​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ലോ​ക സു​ര​ക്ഷി​ത ഇ​ന്‍റ​ർ​നെ​റ്റ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു .

‘മൈ ​സേ​ഫ്റ്റി ഇ​ൻ ദ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ്’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങി​ൽ സൈ​ബ​ർ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച്​ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും മ​ത്സ​ര​ങ്ങ​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

കൂ​ടാ​തെ ഡി​ജി​റ്റ​ൽ സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ ടോ​ൾ ഫ്രീ ​ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 800700 കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ‘റൂ​ബു ക​ർ​ണ്​’ ഫൗ​ണ്ടേ​ഷ​ന്‍റെ​യും അ​ൽ അ​മാ​ൽ സ്‌​കൂ​ൾ ഫോ​ർ ദ ​ഡെ​ഫി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99921/my-safety-in-the-digital-world-organized-internet-awareness)