---
title: "ദേ​ശീ​യ വി​മോ​ച​ന ദി​നം; സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​മോ​ച​ന​ത്തി​ന്റെ​യും സ്മ​ര​ണ പുതു​ക്കി കുവൈത്ത് "
english_title: "Kuwait declares National Liberation Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99955/kuwait-declares-national-liberation-day"
published_at: "2023-02-27T11:39:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc496b31ebb_kuwait_National_Liberation_Day.jpg"
keywords: []
---

# ദേ​ശീ​യ വി​മോ​ച​ന ദി​നം; സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​മോ​ച​ന​ത്തി​ന്റെ​യും സ്മ​ര​ണ പുതു​ക്കി കുവൈത്ത് 

> **Lead Summary:** **കുവൈത്ത് സിറ്റി: **സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​മോ​ച​ന​ത്തി​ന്റെ​യും സ്മ​ര​ണ പുതു​ക്കി രാ​ജ്യം ദേ​ശീ​യ വി​മോ​ച​ന ദി​നം ആ​ഘോ​ഷി​ച്ചു.

## Article Content

**കുവൈത്ത് സിറ്റി: **സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​മോ​ച​ന​ത്തി​ന്റെ​യും സ്മ​ര​ണ പുതു​ക്കി രാ​ജ്യം ദേ​ശീ​യ വി​മോ​ച​ന ദി​നം ആ​ഘോ​ഷി​ച്ചു.

പി​ടി​ച്ചെ​ടു​ക്ക​ലി​ന്റെ​യും അ​ട​ക്കി​ഭ​രി​ക്ക​ലി​ന്റെ​യും ദു​സ്സ​ഹ​മാ​യ ഓ​ർ​മ​ക​ളി​ൽ നി​ന്ന്, വ​ള​ർ​ച്ച​യു​ടെ​യും ഉ​യ​ർ​ച്ച​യു​ടെ​യും പു​തി​യ പ​ട​വു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യാ​ണ് രാ​ജ്യം 62ാമ​ത് ദേ​ശീ​യ​ദി​ന​വും, 31ാമ​ത് വി​മോ​ച​ന ദി​ന​വും പി​ന്നി​ട്ട​ത്.

ത​ള​ർ​ന്നു​നി​ൽ​ക്ക​ല​ല്ല, കു​തി​ച്ചു മു​ന്നേ​റ​ലി​ലാ​ണ് ശ​ക്തി​യെ​ന്ന് ഈ ​രാ​ജ്യം തെ​ളി​യി​ച്ചി​രി​ക്കു​ന്നു. പ​ഴ​യ കോ​ള​നി രാ​ജ്യ​ത്തു​നി​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ പു​തി​യ ചി​റ​കി​ൽ കു​വൈ​ത്ത് എ​ത്ര​യോ മു​ന്നോ​ട്ടു​പോ​യി ലോ​ക​ഭൂ​പ​ട​ത്തി​ൽ സ്വ​യം അ​ട​യാ​​ള​പ്പെ​ടു​ത്തി.

ഇ​ന്ന് രാ​ജ്യം വി​ക​സ​ന​ക്കു​തി​പ്പി​ലാ​ണ്. ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ൽ മു​ബാ​റ​കി​യ മാ​ർ​ക്ക​റ്റി​ലെ അ​ല​ങ്കാ​രംഅ​തി​നൊ​പ്പം ലോ​ക​ത്തി​ന്റെ പൊ​തു​ന​ന്മ​ക്കാ​യി ഈ ​കൊ​ച്ചു​രാ​ജ്യം ആ​വു​ന്ന​ത് ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​രാ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളാ​ലും ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളാ​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചും ന​ന്മ​യു​ടെ വ​ഴി​യേ മു​ന്നി​ൽ ന​ട​ക്കു​ന്നു.

കു​ട്ടി​ക​ൾ ആ​ഘോ​ഷ​ത്തി​ൽദേ​ശീ​യ വി​മോ​ച​ന ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം​ വ​ഹി​ച്ച​ത്.

ദേ​ശീ​യ പ​താ​ക​ക​ളു​മാ​യി ജ​ന​ങ്ങ​ൾ തെ​രു​വി​ൽ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും വ​ർ​ണ​വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി. പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും ജ​നം ഒ​ഴു​കി​യെ​ത്തി.

മാ​ളു​ക​ൾ വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ളു​മു​ണ്ടാ​യി. കു​വൈ​ത്ത് ട​വ​റും ഗ​ൾ​ഫ് സ്ട്രീ​റ്റും ഗ്രീ​ൻ ഐ​ല​ൻ​ഡും ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി. ചൊ​വ്വാ​ഴ്ച ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99955/kuwait-declares-national-liberation-day)