---
title: "സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ വ​ലി​യ പ​താ​ക ഉ​യ​ർ​ത്തി​യ രാ​ജ്യ​ത്തി​ന് ഗി​ന്ന​സ് ​റെ​ക്കോ​ഡ്; പതാക രൂപപ്പെടുത്തിയത് ആ​റ് മാ​സ​മെ​ടുത്ത് "
english_title: "Guinness World Records for raising a huge flag on the seventh hole cave. Code"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99984/guinness-world-records-for-raising-a-huge-flag-on-the-seventh-hole-cave-code"
published_at: "2023-02-27T13:09:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc5e4bd90a4_SEVENTH_HOLL_FLAG.jpg"
keywords: []
---

# സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ വ​ലി​യ പ​താ​ക ഉ​യ​ർ​ത്തി​യ രാ​ജ്യ​ത്തി​ന് ഗി​ന്ന​സ് ​റെ​ക്കോ​ഡ്; പതാക രൂപപ്പെടുത്തിയത് ആ​റ് മാ​സ​മെ​ടുത്ത് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഒ​മാ​നി​ലെ സ​ൽ​മ പീ​ഠ​ഭൂ​മി​യി​ലെ സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ വ​ലി​യ പ​താ​ക ഉ​യ​ർ​ത്തി​യ രാ​ജ്യ​ത്തി​ന് ഗി​ന്ന​സ് ​റെ​ക്കോ​ഡ്. 2,773 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പ​താ​ക.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഒ​മാ​നി​ലെ സ​ൽ​മ പീ​ഠ​ഭൂ​മി​യി​ലെ സെ​വ​ൻ​ത് ഹോ​ൾ ഗു​ഹ​യി​ൽ വ​ലി​യ പ​താ​ക ഉ​യ​ർ​ത്തി​യ രാ​ജ്യ​ത്തി​ന് ഗി​ന്ന​സ് ​റെ​ക്കോ​ഡ്. 2,773 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പ​താ​ക.

16 അം​ഗ സം​ഘം ആ​റ് മാ​സ​മെ​ടു​ത്താ​ണ് പ​താ​ക രൂ​പ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്റെ​യും ദേ​ശീ​യ ദി​ന​ങ്ങ​ളു​ടെ​യും പേ​ര് അ​ന​ശ്വ​ര​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ലോ​ക റെ​ക്കോ​ഡി​ന് ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് കെ. ​ഫ്ലാ​ഗ് ടീം ​മേ​ധാ​വി ഫു​ആ​ദ് ക​ബ​സാ​ർ​ദ് പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ​യും ഒ​മാ​നി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും പ്ര​ക​ട​ന​മാ​യാ​ണ് ഗു​ഹ​ക്കു​ള്ളി​ൽ പ​താ​ക ഒ​രു​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99984/guinness-world-records-for-raising-a-huge-flag-on-the-seventh-hole-cave-code)