ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും, ആരോഗ്യ മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റുമായും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഏകദേശ ധാരണയായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ഘട്ടം ഘട്ടമായി വ്യോമ ഗതാഗതം ഈ രാജ്യങ്ങളിലേക്ക് അനുവദിച്ചേക്കും.ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും നടപടികള്‍.

ഇതില്‍ കൊവിഡ് വ്യാപനം ഏറ്റവുമധികമുള്ള രാജ്യങ്ങളിലേക്ക് വ്യോമഗതാഗതം ആരംഭിക്കുന്നത് കുറച്ചുകൂട്ടി നീട്ടിവെച്ചേക്കും. മറ്റ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മടങ്ങിയെത്തുന്നവര്‍ക്ക് കുവൈത്തിലെ ഹോട്ടലുകളില്‍ ഒരാഴ്‍ച മുതല്‍ 14 ദിവസം വരെ ക്വാറന്റീന്‍ സംവിധാനമൊരുക്കും. ഓരോരുത്തരും പുറപ്പെടുന്ന രാജ്യത്തെ കൊവിഡ് സ്ഥിതി അനുസരിച്ചായിരക്കും ക്വാറന്റീന്‍ ദിനങ്ങള്‍ നിജപ്പെടുത്തുക. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യങ്ങളെല്ലാം പഠന വിധേയമാക്കി തീരുമാനമെടുക്കും.

ഇതാദ്യമായാണ് വ്യോമ ഗതാഗതം പുനഃരാരംഭിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അനുകൂലമായ പ്രതികരണം നടത്തുന്നത്.

യാത്രക്കാരെ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിഷദമായ പദ്ധതിയാണ് വിമാനക്കമ്പനികള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *