കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മലയാളി സാമുഹിക പ്രവര്‍ത്തകന്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി  മരിച്ചു. പത്തനംതിട്ട അടുര്‍ ആനന്ദപ്പള്ളി സാം സാമുവേല്‍ (51) ആണ് മരിച്ചത്.

കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് കണ്ടെത്തിയത്

പിറ്റേ ദിവസം തന്നെ ബി.ഡി.എഫ് ആശുപത്രിയിലേക്ക് മാറ്റി ചികിസ തുടങ്ങിയെങ്കിലും ന്യൂമോണിയ ഗുരുതരമായി.

സമൂഹിക പ്രവര്‍ത്തകനായ സാം ബഹ്റൈനിലെ കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ, കൊവിഡ് കാരണം ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

വിവിധ ലേബര്‍ ക്യാമ്പുകളിലായി 1600 തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചു.

ഇതിനിടെയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായ സാം 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്നു.

ഭാര്യ : സിസിലി സാം, മക്കള്‍ : സിമി സാറ സാം, സോണി സാറ സാം

കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ നാലായി. ആകെ 117 പേരാണ് മരിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *