പാലക്കാട്‌ സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

റിയാദ്: പാലക്കാട്‌ സ്വദേശി ഹൃദയാഘാതം മൂലം തെക്കന്‍ സൗദിയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചത്.

വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു.

read also : നിർത്തിവെച്ച ചരക്കു ലോറികൾക്ക് സൗദിയിലൂടെ കടന്നുപോകാൻ അനുമതി

മൂന്നര വര്‍ഷമായി മഹായില്‍ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്.

മാതാവ്: ആയിഷ. ഭാര്യ: സബീല, മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സല്‍മ ഫര്‍സാന, സല്‍മ ഷിഫാന, മരുമകന്‍: സ്വലാഹുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ മുസ്ലിയാര്‍, സിദ്ദീഖ് അന്‍വരി, ഹൈദര്‍, ആമിന, സുഹറ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മഹായിലില്‍ ഖബറടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *