ജോലിക്കിടെ ഗോവണിയിൽ നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ജിസാൻ: സൗദിയിലെ ജിസാനിൽ ജോലിക്കിടെ ഗോവണിയിൽ നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു.

പട്ടാമ്പി മരുതൂർ പൂവക്കോട് പടിഞ്ഞാറകത്ത് മുർതള(28)യാണ് മരിച്ചത്. പിതാവ് മുഹിയുദ്ദീൻ പാലപ്പെട്ടിക്കൊപ്പം ജോലി ചെയ്യുന്നതിനിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.

ഒരാഴ്ചയായി ജിസാനിലെ കിങ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

വീഴ്ചയിൽ തലക്കേറ്റ ഗുരുതര പരുക്കാണു മരണകാരണം.

ഇതിനിടയിൽ തലക്ക് ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇവിടെ സംസ്കരിക്കുമെന്ന് പിതാവ് അറിയിച്ചു. താമസ രേഖയിലെ നിയമ പ്രശ്നങ്ങൾ കാരണം പിതാവ് നാട്ടിൽ നിന്നെത്തിയിട്ട് നാലര വർഷം കഴിഞ്ഞു.

ഉപ്പയുടെ രേഖകൾ ശരിയായതിന് ശേഷം ഒന്നിച്ച് നാട്ടിൽ പോകാനിരുന്നതാണു മകൻ. അതിനിടയിലാണ് ദാരുണമായ സംഭവം.

മുർതള അവസാനമായി നാട്ടിൽ പോയത് രണ്ടുവർഷം മുമ്പാണ്. എഴുവർഷമായി ജിസനിലുണ്ട്.മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകൾ:മുജ്തബ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *