നിതിനേട്ടൻ ജീവനോടെയുണ്ടല്ലോ അമ്മേ..; ആശുപത്രിയിൽ ആതിര ചോദിച്ചു: -ഷാഫി പറമ്പിൽ പറയുന്നു

കോഴിക്കോട് : താങ്ങാനാവാത്ത ദുഃഖമാണ് നിതിന്റെ വേർപാട് പ്രവാസി മലയാളികളിലും കേരളത്തിലും ഉണ്ടാക്കിയത്.

നാട്ടിലായിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു, കുഞ്ഞിനെ കാണാൻ നിതിൻ ജീവനോടെ കാണുമായിരുന്നു തുടങ്ങിയ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്. കുടുംബവും ഇതു തന്നെയാണ് പറയുന്നതെന്നും ഷാഫി പറഞ്ഞു.

ആതിര ചോദിക്കുമ്പോഴൊക്കെ  അസുഖമാണെന്ന് അമ്മ സൂചിപ്പിച്ചു. ആദ്യം അത് വിശ്വസിച്ചെങ്കിലും ഫോണിൽ വിളിക്കാതിരിക്കാനും മാത്രം വയ്യായ്ക നിതിനേട്ടനുണ്ടോ അമ്മേ എന്നാണ് അവളുടെ മറുചോദ്യം. അന്നു വയ്യാതെ കിടന്നപ്പോഴും ഫോൺ ഉപയോഗിച്ചിരുന്നല്ലോ. ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ചോദിക്കാൻ പോലുമാകാത്ത വയ്യായ്കയാണോ എന്നൊക്കെ ആതിര അമ്മയോട് ചോദിക്കുകയാണ്.

ഒരുവേള, നിതിനേട്ടൻ ജീവനോടയില്ലേ അമ്മേ? എന്ന ചോദ്യം പോലും ആതിര ചോദിച്ചു. നീ വേണ്ടാത്തതൊന്നും പറയേണ്ടെന്ന് പറഞ്ഞ് അമ്മ വിഷയം മാറ്റുകയായിരുന്നുവെന്നും കുടുംബവുമായി സംസാരിച്ച അനുഭവമോര്‍ത്ത് ഷാഫി പറഞ്ഞു.

ഒരു കുഞ്ഞുണ്ടാകാൻ കാത്തിരുന്ന ചെറുപ്പക്കാരനാണ് വിടപറഞ്ഞത്. വല്ലാത്തൊരു മാനസികാവസ്ഥയാണ്.

ആതിരയ്ക്കൊപ്പം നാട്ടിലെത്താനുള്ള അനുവാദം നിതിന് ഉണ്ടായിരുന്നുവെങ്കിലും കൂടുതല്‍ അത്യാവശ്യമുള്ളവർക്കായി നിതിൻ സീറ്റൊഴിഞ്ഞ് നൽകുകയായിരുന്നു.

ആ ഒറ്റ തീരുമാനം മതി നിതിന്റെ സ്വഭാവത്തെ കുറിച്ചറിയാനെന്നും ഷാഫി പറമ്പിൽ പറയുന്നു.

ആതിരയ്ക്ക് ഈ ആഘാതം അതിജീവിക്കാൻ സാധിക്കണേയെന്നാണ് എല്ലാവരും പ്രാർഥിക്കുന്നത്.

ആതിരയുടെ ഡേറ്റ് അടുക്കുന്നതേയുള്ളൂ. മരണവാർത്തയുടെ ആഘാതം മൂലം എന്തെങ്കിലും സങ്കീർണതയുണ്ടാകാതിരിക്കാനാണ് പ്രസവശസ്ത്രക്രിയ ചെയ്തത്.

ഗർഭിണികളെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നിയപോരാട്ടത്തിന് നിതിനും ആതിരയും മുന്നോട്ട് വന്ന സംഭവമാണ് നിതിനെ ഞാനുമായി അടുപ്പിച്ചത്.

വാഗ്ദാനം ചെയ്ത ടിക്കറ്റ് പോലും വേണ്ടെന്നു വച്ച വ്യക്തിയാണ് നിതിൻ. അറിയുന്നവരുടെ മാത്രം നഷ്ടമല്ല നിതിന്റേത്.

മറ്റൊരാൾക്ക് ജീവിതത്തിലേക്കുള്ള ടിക്കറ്റ് കൊടുത്ത് സ്വയം മരണത്തിലേക്കുള്ള ടിക്കറ്റാണ് നിതിൻ തിരഞ്ഞെടുത്തത്- ഷാഫി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *