അബുദാബി എക്‌സിബിഷന്‍: കോമിക് കഥാപാത്രങ്ങളെ ജീവനോടെ നേരില്‍ കാണാന്‍ അവസരം

അബുദാബി: ഇത്തവണത്തെ അബുദാബി എക്‌സിബിഷനില്‍ കോമിക് ക്രേസ് എക്‌സിബിഷനും ഒരുങ്ങുന്നു. അബുദാബിയിലെ അല്‍ ഖതാറാ ആര്‍ട്‌സ് സെന്ററില്‍ സെപ്റ്റംബര്‍ 14ന് നടക്കുന്ന കോമിക് ക്രേസ് എക്‌സിബിഷനില്‍ സൂപ്പര്‍ ഹീറോ കോമിക് കഥാപാത്രങ്ങള്‍ ജീവനോടെ ജനങ്ങള്‍ക്കു മുമ്പിലെത്തും. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ആണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

Loading...

എക്‌സിബിഷനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പ്രശസ്ത കലാകാരനായ ഖാലിദ് ബിന്‍ ഹമദിന്റെ സയന്‍സ് ഫിക്ഷന്‍ അനിമേഷന്‍ സീരീസ് ‘എംപയര്‍ ഓഫ് എന്‍’ലെ കഥാപാത്രങ്ങളാണ്. ജാപ്പനീസ് അനിമേഷനും എമിറാത്തി സംസ്‌കാരവും മിക്‌സ് ചെയ്താണ് അദ്ദേഹം ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എക്‌സിബിഷനില്‍ പങ്കെടുക്കുന്ന മറ്റ് കാലാകാരന്മാര്‍ മൂസ അല്‍ ഹമ്രാനി, ഖാലിദ് മഹ്മൂദ് തുടങ്ങിയവരാണ്. ഒക്‌ടോബര്‍ 14 മുതല്‍ 19 വരെയാണ് എക്‌സിബിഷന്‍. വൈകിട്ട് 5 മണി മുതല്‍ രാത്രി 9 വരെ പ്രവേശനം ലഭ്യമാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *