അബുദാബിയില്‍ മുസ്ലീം പള്ളിക്ക് ഉമ്മു ഈസാ -മേരി ദ് മദര്‍ ഓഫ് ജീസസ് ‘ എന്ന് പുനര്‍നാമകരണം

അബുദാബി: യുഎഇ എന്ന രാജ്യം ഇതര മതങ്ങളോട് കാണിക്കുന്ന സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണതിതാ തെളിവായി … അബുദാബിയിലെ മുസ്ലീം പള്ളി ശ്രദ്ധാകേന്ദ്രമാകുന്നു !..അബുദാബിയില്‍ മുസ്ലീം പള്ളിക്ക് ഉമ്മു ഈസാ -മേരി ദ് മദര്‍ ഓഫ് ജീസസ് ‘ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പള്ളിക്ക് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. വിത്യസ്ത മതങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നതെന്നും ഇതര മതങ്ങളോട് യുഎഇ എന്ന രാജ്യം കാണിക്കുന്ന സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് പുതിയ നിര്‍ദേശത്തോടെ വ്യക്തമായിരിക്കുന്നതെന്ന് യുഎഇ സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖ് ലുബ്‌ന അല്‍ ഖാസിമി വ്യക്തമാക്കി.

പുതിയ നാമകരണത്തിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.അബുദാബി മുഷ് രിഫില്‍ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദിനാണ് പുതിയ നാമം കൈവന്നിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിന് സമീപമാണ് പള്ളിയും സ്ഥതി ചെയ്യുന്നത്. രാജ്യത്ത് വിവിധ ക്രിസ്തീയ സഭകളും ക്രസ്താനികളും ഏറെ ആഹ്ലാദത്തോടെയാണ് നാമകരണത്തെ സ്വാഗതം ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *