സർക്കാർ ജീവനക്കാർക്ക് പുതിയ ഭവനനയം പ്രഖ്യാപിച്ച് അബുദാബി

അബുദാബി :  അബൂദാബിയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഭവനനയം പ്രഖ്യാപിച്ചു.

നിയമപ്രകാരം എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹൗസ് റെൻറ് അലവൻസ് ലഭിക്കണമെങ്കിൽ അവർ അബുദാബി എമിറേറ്റ് പരിധിയിൽ താമസിക്കണം.

സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിനെ ആശ്രയിച്ചാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

അബൂദാബിയിൽ താമസിക്കുന്ന ഇമറാത്തി ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിന് അനുസൃതമായുള്ള മുഴുവൻ എച്ച്.ആർ.എ അലവൻസും ലഭിക്കും.

അബൂദാബിയിൽ വീട് വാടകക്ക് എടുക്കുന്ന ഇമറാത്തികൾക്കും വിദേശ ജീവനക്കാർക്കും തൊഴിൽ ഗ്രേഡ് അനുസരിച്ചുള്ള മുഴുവൻ എച്ച്.ആർ.എയും ലഭിക്കും.

സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവൻസും യോഗ്യരായ ജീവനക്കാർക്ക് ലഭിക്കുമെന്ന് അബൂദാബി മാധ്യമ ഓഫീസ് അറിയിച്ചു.

ജീവനക്കാർക്ക് അവരുടെ ജീവിത സാഹചര്യം ക്രമീകരിക്കാൻ ആവശ്യമായ സമയം നൽകുന്നതിെൻറ ഭാഗമായി ഒരു വർഷത്തിനുശേഷമാവും പുതിയ നയം പ്രാബല്യത്തിലാവുകയെന്നും മീഡിയ ഓഫീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *