അബുദാബി ഡെസേര്‍ട്ട് ചലഞ്ച് മാര്‍ച്ച് 24 മുതല്‍ 29 വരെ

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് മാര്‍ച്ച് 24 മുതല്‍ 29 വരെ നടക്കും. മാര്‍ച്ച് 24-ന് വൈകിട്ട് മൂന്ന് മണിക്ക് യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന വാഹനങ്ങളുടെ റാലിയോടെ 28-ാമത് അബുദാബി ഡെസേര്‍ട്ട് ചലഞ്ചിന് തുടക്കമാവും. തുടര്‍ന്ന് അല്‍ ദഫ്‌റ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശത്തേക്ക് സംഘം മത്സരങ്ങള്‍ക്ക് യാത്ര തിരിക്കും. കരുത്തുറ്റ കാറുകള്‍, ബഗ്ഗികള്‍, ബൈക്കുകള്‍, ക്വാഡ് വാഹനങ്ങള്‍ എന്നിവയുടെ കരുത്തും വേഗവും തെളിയിക്കുന്ന മത്സരങ്ങളാണ് മരുഭൂമിയിലെ ട്രാക്കുകളില്‍ നടക്കുക. കാറുകളുടെയും ബഗ്ഗികളുടെയും എഫ്.ഐ.എ. വേള്‍ഡ് കപ്പും ബൈക്കുകളുടെയും ക്വാഡുകളുടെയും എഫ്.ഐ.എം. ക്രോസ് കണ്‍ട്രി റാലി വേള്‍ഡ് ചാംപ്യന്‍ഷിപ്പുമാണ് നടക്കുന്നത്.

പ്യൂഷോ അബുദാബി റേസിങ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങുന്ന യു.എ.ഇ. ചാമ്പ്യന്‍ ഡ്രൈവര്‍ ഖാലിദ് അല്‍ ഖാസിമിയും ഫ്രഞ്ചുകാരനായ സഹ ഡ്രൈവര്‍ സേവ്യര്‍ പാന്‍സെരിയുമാണ് യു.എ.ഇ.യിലെ ആരാധകര്‍ ഉറ്റുനോക്കുന്ന താരങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *