യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…അബുദാബിയില്‍ ബസ് റൂട്ടില്‍ പുതിയ റൂട്ട് മാറ്റങ്ങള്‍;

അബുദാബി : നഗരത്തില്‍ ബസ് സര്‍വീസ് പരിഷ്‌കരിച്ചു. ഇന്നലെ മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വന്നത്. പുതിയ ബസ് സര്‍വീസിന് പുറമെ നിലവിലെ റൂട്ടുകളില്‍ സമഗ്രമായ പരിഷ്‌ക്കാരവും നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ഓര്‍ഡനറി, ഇന്റര്‍ സിറ്റി ബസ്സുകള്‍ക്ക് പുറമെ പുതിയതായി എക്സ്പ്രസ്സ് ബസ്സ് സര്‍വീസും നഗരത്തില്‍ സര്‍വീസ് ആരംഭിച്ചു.

എക്സ്പ്രസ്സ് സര്‍വീസ്

നഗരത്തിലെ പ്രധാനപ്പെട്ട നാല് റൂട്ടിലേക്കാണ് എക്സ്പ്രസ്സ് ബസ്സ് സര്‍വീസ് ആരംഭിച്ചത് . ബസ്സ് നമ്പര്‍ എക്സ് ടു , ത്രീ ബസ്സ് ഖാലിദിയ്യ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ചു അല്‍ മഖ്ത ബസ് ഇന്റര്‍ചേഞ്ച് അവസാനിക്കും. എക്സ് ഫോര്‍, ഫൈവ് അല്‍ സാഹിയ കോര്‍ണിഷ് ഹോസ്പിറ്റലില്‍ നിന്നും ആരംഭിച്ചു അല്‍ മഖ്ത ബസ് ഇന്റര്‍ചേഞ്ച് അവസാനിക്കും. എക്സ്പ്രസ്സ് ബസ്സുകള്‍ 30 മിനുറ്റ് ഇടവേളകളിലാണ് സര്‍വീസ് നടത്തുക. എക്സ്പ്രസ്സ് ബസ്സുകള്‍, എക്സ്പ്രസ്സ് ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. എക്സ്പ്രസ്സ് ബസ്സുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയുന്നതിന് ബസ്സുകള്‍ക്ക് പ്രത്യേകം കളര്‍ നല്‍കി എക്സ്പ്രസ്സ് എന്ന് എഴുതിയിട്ടുണ്ട്.

എയര്‍പോര്‍ട്ട് ബസ്സ്

അബുദാബി നഗരത്തിലെ സിറ്റി ടെര്‍മിനലില്‍ നിന്നും സര്‍വീസ് നടത്തുന്ന എ വണ്‍ ബസ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ഖലീഫ സ്ട്രീറ്റിലെ അല്‍ ദാന യില്‍ നിന്നും സര്‍വീസ് നടത്തുന്ന എ ടു ബസ്സ് ബസ് സ്റ്റേഷന്‍ വഴി ടെര്‍മിനല്‍ മൂന്നില്‍ സര്‍വീസ് അവസാനിപ്പിക്കും. മുസഫ്ഫ ഡല്‍മ മാളില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന എ പത്ത് മുഹമ്മദ് ബിന്‍ സായിദ് സിറ്റി വഴി ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും.

ഷഹാമ ബസ് സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ്സ് നമ്പര്‍ എ ഇരുപത് അല്‍ റീഫ് ഡൌണ്‍ ടൗണ്‍ വഴി ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. അല്‍ വത്ബ വര്‍ക്കേഴ്സ് സിറ്റയില്‍ നിന്നും സര്‍വീസ് തുടങ്ങുന്ന ബസ്സ് നമ്ബര്‍ എ നാല്‍പത് ബനിയാസ് വെസ്റ്റ് കോര്‍ട്ട് വഴി ബനിയാസ് ഈസ്റ്റിലൂടെ സഞ്ചരിച്ചു ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ബസ് നമ്ബര്‍ 167 ഖലീഫ സിറ്റി എമിറേറ്റ്സ് സ്‌കൂളില്‍ നിന്നും ആരംഭിച്ചു ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ബസ്സ് നമ്പര്‍ എ വണ്‍, എ ടു 24 മണിക്കൂറും അരമണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും.

പരിഷ്‌ക്കരിച്ച റൂട്ട്

005 ബസ്സ് അല്‍ ഫലാ സ്ട്രീറ്റില്‍ അല്‍ സാഹിയയില്‍ നിന്നും ആരംഭിച് ഹംദാന്‍ സ്ട്രീറ്റ് വഴിയും, 007 ഇലക്ട്ര സ്ട്രീറ്റ് വഴിയും മറീന മാളില്‍ അവസാനിക്കും.

008 മിനാ മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ചു അല്‍ ബത്തീനില്‍ സര്‍വീസ് അവസാനിപ്പിക്കും.

009 മിന സൂഖില്‍ നിന്നും ആരംഭിച്ചു അല്‍ മറീനയില്‍ അവസാനിക്കും.

011 മിന സെന്ററില്‍ നിന്നും ആരംഭിച്ചു മറീന മാളില്‍ അവസാനിക്കും.

020 അല്‍ മുന്‍തസ സൗത്തില്‍ നിന്നും ആരംഭിച്ചു മറീനയില്‍ അവസാനിക്കും.

021 അല്‍ മഖ്ത്ത വെസ്റ്റില്‍ നിന്നും ആരംഭിച്ചു ഖാലിദിയ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ അവസാനിക്കും.

022 അല്‍ മഖ്ത്ത സൂക്ക് അല്‍ ബെഹ്രില്‍ നിന്നും ആരംഭിച്ചു അല്‍ മറീനയില്‍ അവസാനിക്കും.

023 ബസ്സ് അബുദാബി ഗേറ്റ് സിറ്റയില്‍ നിന്നും ആരംഭിച്ചു ഖാലിദിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അവസാനിക്കും.

026 അല്‍ മുന്‍തസയിലെ ഖലീഫ പാര്‍ക്കില്‍ നിന്നും ആരംഭിച്ചു മറീനയില്‍ അവസാനിക്കും.

033 അല്‍ റൗദയിലെ അദ്നികില്‍ നിന്നും ആരംഭിച്ചു ഖാലിദിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അവസാനിക്കും.

034 അബുദാബി കോര്‍ട്ടില്‍ നിന്നും ആരംഭിച്ചു റാസ് അല്‍ അക്ദര്‍ എമിറേറ്റ്സ് പാലസ് ഹോട്ടലിന് മുന്നില്‍ അവസാനിക്കും. (മുറൂര്‍ റോഡില്‍ നിന്നും എയര്‍പോര്‍ട്ട് റോഡിലൂടെ സര്‍വീസ് നടത്തിയിരുന്ന സര്‍വീസ് ഇന്നലെ മുതല്‍ മുറൂര്‍ റോഡിലൂടെയാണ് സര്‍വീസ് നടത്തുക).

040 അല്‍ മുന്‍തസ സൗത്തില്‍ നിന്നും ആരംഭിച്ചു അല്‍ മറിയയില്‍ അവസാനിക്കും. 041 അല്‍ റൗദ അദ്നികില്‍ നിന്നും ആരംഭിച്ചു അല്‍ സാഹിയ കോര്‍ണിഷ് ഹോസ്പിറ്റലില്‍ സര്‍വീസ് അവസാനിപ്പിക്കും.

042 അല്‍ റൗദ അബുദാബി കോര്‍ട്ടില്‍ നിന്നും ആരംഭിച്ചു അല്‍ മരിയ യില്‍ അവസാനിപ്പിക്കും. 043 അബുദാബി മുശ്രിഫ് മാളിന് മുന്‍വശത്ത് നിന്നും ആരംഭിച്ചു അല്‍ സാഹിയ കോര്‍ണിഷ് ഹോസ്പിറ്റലില്‍ അവസാനിക്കും.

044 ആംഡ് ഫോഴ്സ് ഓഫീസ് ക്ലബ് പരിസരത്ത് നിന്നും ആരംഭിച്ചു മിന സെന്ററില്‍ അവസാനിക്കും.

054 ഉമ്മുന്നാര്‍ പെട്രോളിയം ഇന്‍സ്റ്റ്യട്ടില്‍ നിന്നും ആരംഭിച്ചു സായിദ് ഗ്രാന്‍ഡ് മസ്ജിദ് വഴി മിന ഫിഷ് മാര്‍ക്കറ്റില്‍ അവസാനിക്കും.

055 നമ്ബര്‍ ബസ്സ് അല്‍ മുന്‍തസ സൗത്തില്‍ നിന്നും ആരംഭിച്ചു അല്‍ സാഹിയ കോര്‍ണിഷ് ഹോസ്പിറ്റലില്‍ അവസാനിക്കും.

056 മുന്‍തസ ഖലീഫ പാര്‍ക്കില്‍ നിന്നും ആരംഭിച്ചു അല്‍ മിന സൂഖില്‍ അവസാനിക്കും.

063 അല്‍ റീം മാളില്‍ നിന്നും ആരംഭിച്ചു മറീന മാളില്‍ അവസാനിക്കും. 065 അല്‍ റീം സിറ്റി ഓഫ് ലൈറ്റ് നിന്നും ആരംഭിച്ചു മറീനയില്‍ അവസാനിക്കും.

067 അല്‍ റീം ഷംസില്‍ നിന്നും ആരംഭിച്ചു മറീനയില്‍ അവസാനിക്കും.

069 അല്‍ മരിയ ദ്വീപില്‍ നിന്നും ആരംഭിച്ചു മറീനയില്‍ അവസാനിക്കും.

അബുദാബി വാഹത് അല്‍ കറാമയില്‍ നിന്നും തുടങ്ങി മുറൂര്‍ റോഡ് വഴി എയര്‍ പോര്‍ട്ട് റോഡില്‍ പ്രവേശിച്ചു ഹംദാന്‍ സ്ട്രീറ്റ് വഴി സാദിയാത്ത് ദ്വീപിലെ ലൂവ്രേ അബുദാബി വരെ സര്‍വീസ് നടത്തിയിരുന്ന ബസ് ഇന്നലെ മുതല്‍ മുറൂര്‍ റോഡില്‍ നിന്നും നേരിട്ട് ഹംദാന്‍ സ്ട്രീറ്റില്‍ പ്രവേശിക്കും.

32 നമ്ബര്‍ 22 ആയും, 31 ബസ് 21 ആയും, 52 നമ്ബര്‍ 42 ആയും എയര്‍ പോര്‍ട്ട് റോഡ് വഴി സര്‍വീസ് നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *