ഒരു കോടി ദിര്‍ഹം സമ്മാനം അടിച്ച ആ ഇന്ത്യക്കാരന്‍ എവിടെ?…

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനാവാതെ സഹായം തേടുകയാണ് അധികൃതര്‍. നറുക്കെടുപ്പ് വേദിയില്‍ വച്ചുതന്നെ സമ്മാന വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടുവില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് രവീന്ദ്ര ബോലൂറിനെ വിജയിയായി പ്രഖ്യാപിച്ചത്.

ഒരു കോടി ദിര്‍ഹം, ഏതാണ്ട് 19 കോടി രൂപയാണ് ടിക്കറ്റിന് സമ്മാനമായി അടിച്ചത്. അബുദാബിയില്‍ താമസിക്കുന്ന രവീന്ദ്രയുടെ യുഎഇ നമ്പറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്ത്യയിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ചെറിയൊരു കുട്ടി ഫോണെടുത്തെങ്കിലും ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കൂവെന്നും മറുപടി നല്‍കി.

തുടര്‍ച്ചയായി പല തവണ വിളിച്ചിട്ടും പിന്നീട് മറുപടിയില്ല. ഇതേതുടര്‍ന്ന് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം ഇറക്കുകയായിരുന്നു. എന്തായാലും ബംബര്‍ പ്രൈസടിച്ച ഇന്ത്യക്കാരനെ കണ്ടെത്താന്‍ പരിശ്രമം തുടരുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍.

ബിഗ് ടിക്കറ്റിന്റെ 202-ാം സീരീസില്‍ ഒരു കോടി ദിര്‍ഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് ഇന്ത്യക്കാരനായ രവീന്ദ്ര. സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത 085524 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. രണ്ടാം സമ്മാനമായ ലാന്‍ഡ് റോവര്‍ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്. പത്തു ഭാഗ്യശാലികളില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്.കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികള്‍ക്കായിരുന്നു സമ്മാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *