പ്രതിവര്‍ഷം ഒരു കോടി യാത്രികര്‍ക്ക് യാത്ര ചെയ്യാം…അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പ്രവര്‍ത്തന പരിശോധനകള്‍ നടത്തി

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തന പരിശോധന നടത്തി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ മേഖലയിലെ ഏറ്റവും മികച്ച ഒന്നായിരിക്കും. 800-ഓളം സന്നദ്ധപ്രവര്‍ത്തകരും രണ്ട് ഇത്തിഹാദ് ജെറ്റുകളും പരിശോധനയുടെ ഭാഗമായി.

Loading...

ടെര്‍മിനലിലെ സാങ്കേതികസംവിധാനങ്ങളുടെ പ്രവര്‍ത്തനരീതികളും യാത്രികര്‍ക്കായി തുറന്നു നല്‍കാന്‍ എത്രത്തോളം തയ്യാറാണെന്നത് വിലയിരുത്താനാണ് പരിശോധന നടത്തിയത്. സാധാരണ യാത്രികരെപ്പോലെ ടെര്‍മിനലില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സുരക്ഷാവാതിലിലൂടെ കടന്നുപോയി ബാഗേജ് പരിശോധിച്ച്‌ വിമാനത്തില്‍ കയറി. എയര്‍ബസ് എ 330-200, എ 330-300 എന്നീ വിമാനങ്ങളാണ് സുരക്ഷാ പരിശോധനയ്ക്കായി ഉപയോഗിച്ചത്. ലോഡിങ്, ഇന്ധനം നിറയ്ക്കല്‍, സുരക്ഷാ പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെ 80 മിനിറ്റ് ദൈര്‍ഘ്യമുള്ള സുരക്ഷ പരിശോധനയാണ് വിമാനത്തിലുണ്ടായത്. ഇമിഗ്രേഷന്‍ ഡെസ്കുകള്‍, സുരക്ഷ, ബാഗേജ് കൈകാര്യം ചെയ്യല്‍, കസ്റ്റംസ് എന്നിവയുടെ പ്രവര്‍ത്തനവും വിലയിരുത്തി.

മിഡ്‌ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനം യാത്രികര്‍ക്കായി തുറന്നുകൊടുക്കുമെന്ന് അബുദാബി വിമാനത്താവളം ചീഫ് എക്സിക്യുട്ടീവ് ബ്രയാന്‍ തോംസണ്‍ അറിയിച്ചു. ടെര്‍മിനലിന്റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വിലയിരുത്തിയത് പദ്ധതിയുടെ സുപ്രധാന കാര്യമാണ്. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പൂര്‍ണ നിലയില്‍ തുറക്കുന്നതോടെ മണിക്കൂറില്‍ 8,500 യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. പ്രതിവര്‍ഷം ഒരു കോടി യാത്രികര്‍ക്ക് ടെര്‍മിനല്‍ വഴി യാത്രചെയ്യാന്‍ കഴിയും.

ഒരു ദിവസം അരലക്ഷം ബാഗുകള്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നൂതന സംവിധാനമാണ് ടെര്‍മിനലിലെന്നും തോംസണ്‍ പറഞ്ഞു. 7,42,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ യാത്രികര്‍ക്കായി തുറന്നുകൊടുക്കുമെങ്കിലും ഉദ്‌ഘാടനദിവസം പ്രഖ്യാപിച്ചിട്ടില്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *