റിയാദില്‍ വാഹനാപകടം ; രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യ : സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ടു.

അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. കൂടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *