അവധിക്കുശേഷം യുഎഇയിലെ‍ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തനമാരംഭിച്ചു

അബുദാബി/ദുബായ്  :   5 ദിവസം നീണ്ട പെരുന്നാൾ അവധിക്കുശേഷം യുഎഇയിലെ‍ സർക്കാർ ഓഫിസുകൾ ഇന്നലെ തുറന്നു പ്രവർത്തനമാരംഭിച്ചു.

വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുടെ എണ്ണം വർധിച്ചുവെങ്കിലും മുഴുവൻ ജീവനക്കാരും ഹാജരായതിനാൽ കൃത്യനിർവഹണം സുഗമമായി നടന്നു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തി ഒരു വർഷത്തിനു ശേഷമാണ് സർക്കാർ ഓഫിസിൽ മുഴുവൻ ജീവനക്കാരും എത്തുന്നത്.

നേരത്തെ 2 ഘട്ടങ്ങളിലായി 50% പേർക്കായിരുന്നു ഓഫിസിൽ നേരിട്ടെത്താൻ അനുമതിയുണ്ടായിരുന്നത്.

ശേഷിച്ചവർ വീട്ടലിരുന്നു (വർക്ക് ഫ്രം ഹോം) ജോലി ചെയ്തുവരികയായിരുന്നു.

വീസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തിയവരെകൊണ്ട് ആമർ സെന്റർ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കേന്ദ്രങ്ങൾ നിറഞ്ഞു.

ചിലയിടങ്ങളിൽ ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ പ്രവേശിപ്പിച്ചത്.

തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

അകലം പാലിച്ച് അകത്തു ഉൾക്കൊള്ളാവുന്ന ആളുകളെ ഘട്ടം ഘട്ടമായി കടത്തിവിട്ടായിരുന്നു സേവനമെന്നു ഖിസൈസ് അൽനഹ്ദ സെന്ററിലെ ആമർ സെന്റർ ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് മഹ്മൂദ് മനോരമയോടു പറഞ്ഞു.

രാവിലെ 8 മുതൽ രാത്രി 8 വരെ സേവനമുള്ളതിനാൽ ജോലിക്കാർക്ക് അവധി എടുക്കാതെ തന്നെ വീസ നടപടികൾ പൂർത്തിയാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിലെ സ്കൂളുകളും ഇന്നലെ പ്രവർത്തനമാരംഭിച്ചു.

ഇ–ലേണിങ് തിരഞ്ഞെടുത്തവർ ഓൺലൈനായും അല്ലാത്തവർ നേരിട്ടും ക്ലാസിൽ ഹാജരായി.

ജീവനക്കാർക്കും സ്കൂൾ അധ്യാപകർക്കും വാക്സീൻ നിർബന്ധമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *