എയര്‍ ഇന്ത്യയില്‍ സംസം ജലം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി

ദുബൈ: എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകളില്‍ സംസം ജലം കൊണ്ട് പോകുന്നതിന് വിലക്ക്. എയര്‍ ഇന്ത്യയുടെ സര്‍വീസുകളായ എഐ 966 ജിദ്ദ/ഹൈദരാബാദ്/മുംബൈ, എഐ 964 ജിദ്ദ/കൊച്ചി എന്നിവയിലാണ് സംസമിന് വിലക്കുള്ളത്. ഹജ്ജ് യാത്രികരിലെ അവസാന ബാച്ച്‌ ഇന്ത്യയിലേക്ക് തിരിക്കുന്ന സെപ്തംബര്‍ 15 വരെയാണ് വിലക്ക്. വിസ്തൃത ഘടനയുള്ള വിമാനങ്ങള്‍ക്ക് പകരം ചെറിയ ഘടനയിലുള്ളവയാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഈ കാരണത്താലാണ് സംസം കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് എയര്‍ഇന്ത്യ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

Loading...

വിസ്തൃത ഘടനയുള്ള വിമാനങ്ങളില്‍ ഈ വിലക്ക് ബാധകമല്ല. കേരളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസിനായി ഉപയോഗിക്കുന്ന വിമാന സര്‍വീസുകളിലും വിലക്ക് ബാധകമാക്കിയിട്ടില്ല. യാത്രക്കാരുടെ ലഗേജുകള്‍ക്കൊപ്പം സംസം ഉള്‍കൊള്ളുന്ന കാനുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളതായാണ് അധികൃതരുടെ വിശദീകരണം. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സേവനത്തിനായി പിന്‍വലിച്ചതാണ് ചെറിയ ഘടനയുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *