യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദില്ലി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍  എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ വിവരം എയര്‍ലൈന്‍ പങ്കുവെച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ ജീവനക്കാര്‍ സുരക്ഷാ കിറ്റ് നല്‍കും.

മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക.

യാത്രക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ ധരിക്കാം. എന്നാല്‍ അത് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അത്യാവശ്യ സാധനങ്ങള്‍ മാത്രം ഹാന്‍ഡ് ബാഗില്‍ കരുതിയാല്‍ മതിയെന്നും എയര്‍ലൈന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *