വികസനത്തിന്റെ പൊന്‍ത്തൂവല്‍ചാര്‍ത്തി എയര്‍ ഇന്ത്യ ; മെയിന്റനന്‍സ് കേന്ദ്രം ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ : എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്റനന്‍സ് കേന്ദ്രം ഷാര്‍ജ സെയ്ഫ് സോണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് മെയിന്റനന്‍സ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

Loading...

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെയും ലൈന്‍ മെയിന്റനന്‍സാണ് ഷാര്‍ജയിലെ കേന്ദ്രത്തില്‍ നടത്തുകയെന്ന് എയര്‍ ഇന്ത്യ ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി പറഞ്ഞു. പിന്നീട് ജെറ്റ് എയര്‍വെയ്‌സ് ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുക്കും. വിദേശ എയര്‍ലൈനുകളെയും ലക്ഷ്യമിടുന്നുണ്ട്. പ്രീഫ്‌ളൈറ്റ് ഇന്‍സ്‌പെക്ഷന്‍, അപ്രൂവ്ഡ് മെയിന്റനന്‍സ്, വീക്‌ലി ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയവയാണ് ലൈന്‍ മെയിന്റനന്‍സില്‍ ഉള്‍പ്പെടുക. 40 മിനിറ്റ് കൊണ്ട് ഒരു വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാക്കും. നാലു സാങ്കേതിക വിദഗ്ധരാണ് നിലവിലുള്ളത്.

അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളിലും വൈകാതെ സേവന കേന്ദ്രം തുടങ്ങും. കേന്ദ്രം വിപുലീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് സെയ്ഫ് സോണ്‍ ഡപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ്) റയീദ് അബ്ദുല്ല ബുഖാതിര്‍ പറഞ്ഞു. വ്യോമയാന മേഖല വന്‍ വളര്‍ച്ച നേടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കേന്ദ്രത്തിനു പ്രാധാന്യമേറെയാണ്. അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും സമയനഷ്ടം ഇല്ലാതാക്കാനും ഇതുവഴി കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വിമാനം വൈകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്ന് എയര്‍ ഇന്ത്യാ എന്‍ജിനീയറിങ് സര്‍വീസസ് സിഇഒ എച്ച്.ആര്‍.ജഗന്നാഥ്, മാനേജര്‍ കുരുവിള ജോസഫ് എന്നിവര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള യുഎഇയില്‍ ഇത്തരമൊരു കേന്ദ്രത്തിനു പ്രാധാന്യമേറെയാണ്. മേഖലയില്‍ ഈ സംവിധാനം മറ്റാര്‍ക്കുമില്ല. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാകാന്‍ ഇതു സഹായകമാകും. തകരാറുകള്‍ യഥാസമയം പരിഹരിക്കാനാകും. നിലവില്‍ നാട്ടില്‍ നിന്നു ടെക്‌നീഷ്യന്‍മാര്‍ വന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിലവിലുള്ള പല വെല്ലുവിളികളെ അതിജീവിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *