അബുദാബി-കൊച്ചി റൂട്ടില്‍ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ…

അബുദാബി; ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി-കൊച്ചി സെക്ടറില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ഈ സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ പത്തായി. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയില്‍നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള പുതിയ സര്‍വീസുകള്‍.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസുകള്‍ അടുത്തമാസം 31 വരെ ഉണ്ടാകും. അബുദാബിയില്‍നിന്നു വൈകിട്ടു നാലിനു പുറപ്പെടുന്ന വിമാനം രാത്രി 9.30നു കൊച്ചിയിലെത്തും. ഉച്ചയ്ക്കു 12.30നു കൊച്ചിയില്‍നിന്നു പുറപ്പെട്ട് ഉച്ചകഴിഞ്ഞു മൂന്നിന് അബുദാബിയിലെത്തും. ഇതിനു പുറമെ ജൂണ്‍ ഒന്നുമുതല്‍ അബുദാബി- കൊച്ചി സെക്ടറില്‍ മൂന്നു സര്‍വീസുകളുടെ സമയവും മാറ്റിയിട്ടുണ്ട്.

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നു രാത്രി 9.45നു പുറപ്പെടുന്ന വിമാനം 12.15ന് അബുദാബിയിലെത്തും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി ഒന്നേകാലിനായിരിക്കും ഇനി മുതല്‍ അബുദാബിയില്‍നിന്നു കൊച്ചിയിലേക്കുള്ള വിമാനം. കുട്ടികള്‍ക്കുള്ള സൗജന്യ ബാഗേജ് 30 കിലോയില്‍ നിന്ന് 20 കിലോയായി കുറച്ചതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *